നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമനം



www.ncrmi.orgനാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരു വര്‍ഷത്തേക്കോ പദ്ധതി പൂര്‍ത്തീകരണ കാലാവധി വരെയോ ആണ് നിയമനം. എല്ലാ തസ്തികളിലേക്കും ഉയര്‍ന്ന പ്രായപരിധി 35. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം എന്നിവ ചുവടെ. 1. റിസര്‍ച്ച് അസോസിയേറ്റ്- രണ്ടൊഴിവ്. യോഗ്യത: ബിടെക് (സിവില്‍). ശമ്പളം: 20,000 രൂപ. 2. റിസര്‍ച്ച് അസോസിയേറ്റ്- 1. യോഗ്യത: ബിടെക് (അഗ്രികള്‍ച്ചര്‍). ശമ്പളം: 20,000 രൂപ. 3. റിസര്‍ച്ച് അസിസ്റ്റന്റ്- 1. യോഗ്യത: ബിഎസ്സി കെമിസ്ട്രി/ബയോ കെമിസ്ട്രി. ശമ്പളം: 12,000 രൂപ.  4. ഫീല്‍ഡ് അസിസ്റ്റന്റ്- 1. യോഗ്യത: ബിഎസ്സി മൈക്രോബയോളജി. ശമ്പളം: 15,000 രൂപ.  5. റിസര്‍ച്ച് അസിസ്റ്റന്റ്- 2. യോഗ്യത: ബോട്ടണിയില്‍ എംഎസ്സിയും വിഎച്ച്എസ്ഇയും (അഗ്രികള്‍ച്ചര്‍). ശമ്പളം: 18,000 രൂപ. 6. റിസര്‍ച്ച് അസിസ്റ്റന്റ്- 2. യോഗ്യത: സിവില്‍ എന്‍ജിനിയറിംഗില്‍ ഡിപ്ളോമ. ശമ്പളം: 18,000 രൂപ.  7. റിസര്‍ച്ച് അസോസിയേറ്റ്- 2. യോഗ്യത: ബിടെക് (അഗ്രിക്കള്‍ച്ചര്‍)/ബിടെക് സിവില്‍ എന്‍ജിനിയറിംഗ്. ശമ്പളം: 20,000 രൂപ. നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ www.ncrmi.org എന്ന website ല്‍നിന്ന് ഡൌണ്‍ലോഡ് ചെയ്ത് യോഗ്യത സര്‍ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്പോര്‍ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: Director, National Coir Research & Management Institute (NCRMI), Kudappanakkunnu, Thiruvanathapuram- 695043, Phone- 0471-2730788 എന്ന വിലാസത്തില്‍ അയക്കണം. അവസാന തിയതി: ആഗസ്ത് 14. വിശദവിവരങ്ങള്‍ www.ncrmi.org Read on deshabhimani.com

Related News