കരസേനയില്‍ എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്സിന് അവസരം



കരസേനയില്‍  എന്‍ജിനിയറിങ് ഗ്രാജ്വേറ്റ്സിന് അവസരം. വിവിധ എന്‍ജിനിയറിങ് വിഭാഗങ്ങളിലായി 40 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. സിവില്‍-10, ആര്‍കിടെക്ചര്‍-01, മെക്കാനിക്കല്‍-04, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് -05, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്/ കംപ്യൂട്ടര്‍ ടെക്നോളജി/ ഇന്‍ഫോടെക്/എംഎസ്സി(കംപ്യൂട്ടര്‍ സയന്‍സ്)-06, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/സാറ്റലൈറ്റ്  കമ്യൂണിക്കേഷന്‍-07, ഇലക്ട്രോണിക്സ്-02, മെറ്റലര്‍ജിക്കല്‍-02, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍-02,  മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ്-01 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 20-27. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എന്‍ജിനിയറിങ് ബിരുദം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷം ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലാണ് പരിശീലനം. പരിശീലനച്ചെലവ് സര്‍ക്കാര്‍ വഹിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലെഫ്റ്റനന്റ് റാങ്കില്‍ നിയമനം നല്‍കും. 157.3 സെ. മീ. ഉയരവും ആനുപാതിക തൂക്കവുമാണ് ശാരീരിക യോഗ്യത. നിയമാനുസൃത ഇളവ് ലഭിക്കും. മെഡിക്കല്‍പരിശോധനയുമുണ്ടാകും. ഷോര്‍ട്ലിസ്റ്റ്  ചെയ്യുന്നവരെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് വിവിധ സെന്ററുകളിലൂടെ ഇന്റര്‍വ്യൂവിന് വിധേയമാക്കും.രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമാണ് ഇന്റര്‍വ്യു. ഒന്നാം ഘട്ടത്തില്‍ യോഗ്യത നേടുന്നവരെയാണ് രണ്ടാം ഘട്ടത്തില്‍ ഇന്റര്‍വ്യൂവിന് വിധേയമാക്കുക. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.വിശദവിവരവും അപേക്ഷിക്കാനും www.joinindianarmy.nic.in. അവസാനതിയതി നവം. 22. Read on deshabhimani.com

Related News