ഐഐടി (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി) അഡ്മിനിസ്ട്രേഷനില്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി) അഡ്മിനിസ്ട്രേറ്റീവ് സെക്ടറില്‍ (Advt. No. 02/2017-18) സെക്യൂരിറ്റി ഓഫീസര്‍-01, സീനിയര്‍ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ളീഷ്)- 01, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ളീഷ്)-02 ഒഴിവുണ്ട്. സെക്യൂരിറ്റി ഓഫീസര്‍ തസ്തികയില്‍ അമ്പത് ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത. ആര്‍മി/ നേവി/ എയര്‍ഫോഴ്സ് എന്നിവയില്‍നിന്ന് കമീഷന്‍ഡ് ഓഫീസറായോ സെന്‍ട്രല്‍ പൊലീസ് ഓഗനൈസേഷനില്നിന്ന് ഓഫീസറായോ വിരമിച്ചവരാകണം. ഉയര്‍ന്ന പ്രായപരിധി-50. സീനിയര്‍ സ്റ്റെനോഗ്രാഫര്‍, സ്റ്റെനോഗ്രാഫര്‍ തസ്തികകളില്‍ യോഗ്യത ബിരുദവും സ്റ്റെനോഗ്രാഫര്‍ പരിചയവും. സെക്രട്ടറിയല്‍ പ്രാക്ടീസും കംപ്യൂട്ടറില്‍ അറിവും. സീനിയര്‍ സ്റ്റെനോഗ്രാഫര്‍ ഉയര്‍ന്ന പ്രായം 35, സ്റ്റെനോഗ്രാഫര്‍ 27വയസ്. എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ അയക്കാനുള്ള അവസാനതിയതി നവംബര്‍ 10. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കണം. ഇത് ഇന്റര്‍വ്യുവിന് ഹാജരാക്കണം. ഓരോ തസ്തികയിലെയും യോഗ്യത, പ്രായം അപേക്ഷിക്കേണ്ടത് സംബന്ധിച്ച വിശദവിവരം www.iitbhu.ac.in Read on deshabhimani.com