കസ്റ്റംസില്‍ ഗ്രീസര്‍



ജാംനഗര്‍ കസ്റ്റംസ് കമീഷണര്‍ ഓഫീസില്‍ ഗ്രീസര്‍ (ഗ്രൂപ്പ് സി) കാഡറില്‍ ഒഴിവുണ്ട്. 13 ഒഴിവാണുള്ളത്. അപേക്ഷകരുടെ പ്രായപരിധി 18-25. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത: പത്താം ക്ളാസ്സ്, മത്സ്യബന്ധന ബോട്ടുകളില്‍ മൂന്ന് വര്‍ഷ പ്രവൃത്തിപരിചയം. മറൈന്‍ മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്മെന്റിന്റെ സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. അപേക്ഷാഫീസില്ല. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  അപേക്ഷാഫോറം പൂരിപ്പിച്ച് ഫോട്ടോപതിച്ച് ഒപ്പിട്ട് അനുബന്ധ രേഖകള്‍ സഹിതം സാധാരണ തപാലിലൊ സ്പീഡ് പോസ്റ്റായോ നവംബര്‍ 20നകം ലഭിക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www. jamnagarcustoms.gov.in ല്‍ ലഭിക്കും. വിലാസം: The Joint Commissioner, Customs (Prev) Commissionerate, Sharda House,Bedi Bandar Road, Jamnagar- 361 008 (Gujarat).- Read on deshabhimani.com

Related News