ഹൈദരാബാദ് ഐഐടിയില്‍ 114 ഒഴിവ്



ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് വിവിധ അനധ്യാപക തസ്തികകളില് (Advertisement No.IITH/2017/Rec/NF/6) അപേക്ഷ ക്ഷണിച്ചു. നെറ്റ്്വര്‍ക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍- 04, ഡെപ്യൂട്ടി രജിസ്ട്രാര്‍- 02, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)- 01, സ്പോര്‍ട്സ് ഓഫീസര്‍- 02, സെക്യൂരിറ്റി ഓഫീസര്‍- 01 ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്- 01, മെഡിക്കല്‍ ഓഫീസര്‍ രണ്ട്-01, മെഡിക്കല്‍ ഓഫീസര്‍ ഒന്ന്- 02, അസിസ്റ്റന്റ് രജിസ്ട്രാര്‍- 04, സെക്ഷന്‍ ഓഫീസര്‍- 03, അസിസ്റ്റന്റ് എന്‍ജിനിയര്‍(ഇലക്ട്രിക്കല്‍)- 02, ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍)- 03, ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍)- 01, സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്- 01, എകസ്ിക്യൂട്ടീവ് അസിസ്റ്റന്റ്- 18, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍- 01, അസിസ്റ്റന്റ്- 02, ജൂനിയര്‍ അക്കൌണ്ടന്റ്- 04, ജൂനിയര്‍ അസിസ്റ്റന്റ്- 07, ജൂനിയര്‍ ടെക്നീഷ്യന്‍- 23, മള്‍ട്ടിസ്കില്‍ അസിസ്റ്റന്റ് ഒന്ന്- 08, ടെക്നിക്കല്‍ സൂപ്രണ്ടന്റ്- 23 എന്നിങ്ങനെയാണ് ഒഴിവ്. നെറ്റ്്വര്‍ക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) , സ്പോര്‍ട്സ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, ടെക്നിക്കല്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍ ഓഫീസര്‍ ഒന്ന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികകളില്‍ ഉയര്‍ന്ന പ്രായം 55. സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ എന്‍ജിനിയര്‍(സിവില്‍), ജൂനിയര്‍ എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍), സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, ടെക്നിക്കല്‍ സൂപ്രണ്ടന്റ് തസ്തികകളില്‍ പ്രായം 50. അസിസ്റ്റന്റ്, ജൂനിയര്‍ അക്കൌണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്നീഷ്യന്‍ തസ്തികകളില്‍ പ്രായം 45. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും http://www.iith.ac.in ല്‍ ലഭിക്കും. അപേക്ഷാഫോറം വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകള്‍ സഹിതം നവംബര്‍ 22നകം രജിസ്ട്രേഡ്/ സ്പീഡ് പോസ്റ്റ് വഴി The Registrar,Indian Institute of Technology Hyderabad, KANDI- 502 285, Sangareddy District, Telangana  എന്നവിലാസത്തില്‍ ലഭിക്കണം. Read on deshabhimani.com

Related News