ഐഒസിയില്‍ 310 ടെക്നീഷ്യന്‍ അപ്രന്റിസ്



www.iocl.comഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പൈപ്പ്ലൈന്‍ ഡിവിഷനില്‍ ടെക്നീഷ്യന്‍ അപ്രന്റിസിന് (Advertisement No.PL/HR/ESTB/APPR-2017(2) അപേക്ഷ ക്ഷണിച്ചു. അഞ്ച് റീജണുകളിലായി ആകെ 310 ഒഴിവുണ്ട്. കേരളത്തില്‍ ഒഴിവില്ല. ഒരുവര്‍ഷത്തേക്കാണ് പരിശീലനം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ടെലികോം ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡുകളിലായി വെസ്റ്റേണ്‍ റീജണ്‍-94, ഈസ്റ്റേണ്‍ -69, നോര്‍തേണ്‍-75, സതേണ്‍-30, സൌത്ത് ഈസ്റ്റേണ്‍ റീജണ്‍-42 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷ മുഴുവന്‍ സമയ ഡിപ്ളോമ. ഒരുവര്‍ഷ ഐടിഐ പൂര്‍ത്തിയാക്കിയശേഷം ലാറ്ററല്‍ എന്‍ട്രി വഴി ഡിപ്ളോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18-24. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ നൂറു മാര്‍ക്കില്‍ എഴുത്ത് പരീക്ഷക്ക് 85 ഉും ഇന്റര്‍വ്യൂവിന് 15 മാര്‍ക്കുമാണ്. എഴുത്ത് പരീക്ഷക്ക് ഒരു മാര്‍ക്കിന്റെ 85 ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും. വിശദവിവരം www.iocl.com ല്‍ ലഭിക്കും.https://plis.indianoilpipelines.in എന്ന website ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനദിവസം നവംബര്‍ 06. Read on deshabhimani.com

Related News