നാവിക അക്കാദമിയില്‍ ബിടെക് എന്‍ട്രി അപേക്ഷ ജൂലൈ 20വരെ



ഏഴിമല നാവിക അക്കാദമിയില്‍ പ്ളസ്ടു കേഡറ്റ് (ബിടെക്) എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്നവര്‍ക്ക് നാലുവര്‍ഷ ബിടെക് കോഴ്സിന് പ്രവേശനം ലഭിക്കും. ഇതു വിജയകരമായി പാസാകുന്നവര്‍ക്ക് ജെഎന്‍യുവിന്റെ ബിടെക് ബിരുദവും നാവികസേനയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസാകണം. എസ്എസ്എല്‍സി തലത്തിലോ പ്ളസ്ടു തലത്തിലോ ഇംഗ്ളീഷിന് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്. പ്ളസ്ടുമാര്‍ക്ക് അല്ലെങ്കില്‍ ജെഇഇ–മെയിന്‍ റാങ്ക് അനുസരിച്ചായിരിക്കും നിയമനം. പ്രായം: 17നും 19.5 വയസ്സിനും ഇടയ്ക്ക്. (1997 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയ്ക്ക്  (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം. ഉയരം 157 സെ.മീ. പ്രായത്തിനനുസരിച്ച് തൂക്കം വേണം. മികച്ച കാഴ്ചശക്തിയും വേണം. നിശാന്ധത, വര്‍ണാന്ധത എന്നിവ പാടില്ല. www.joinindiannavy.gov.in വെബ്‌സൈ‌റ്റിലൂടെ ജൂലൈ 20 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News