യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു



12 തസ്‌തികകളിൽ 249 ഒഴിവിലേക്ക്‌ യുപിഎസ്‌സി അപേക്ഷക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ്‌ ഒഴിവുകൾ. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിൽ ജൂനിയർ ടെക്‌നിക്കൽ  ഓഫീസർ 6, ഫിഷറീസ്‌‌ മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ ഡയറക്ടർ(ഫിഷിങ്‌ ഹാർബർ) 1, ആരോഗ്യമന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌  പ്രൊഫസർ (ഫോറൻസിക്‌ മെഡിസിൻ) 6, അസിസ്‌റ്റന്റ്‌ പ്രൊഫസർ (പബ്ലിക്‌ ഹെൽത്ത്‌) 5, അസിസ്‌റ്റന്റ്‌ പ്രൊഫസർ(സർജിക്കൽ ഓങ്കോളജി) 2, അസിസ്‌റ്റന്റ്‌ പ്രൊഫസർ(സോഷ്യൽ ആൻഡ്‌ പ്രിവന്റീവ്‌ മെഡിസിൻ/കമ്യൂണിറ്റി മെഡിസിൻ) 12, അസിസ്‌റ്റന്റ്‌ പ്രൊഫസർ(ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റിഹാബിലിറ്റേഷൻ) 7, അസിസ്‌റ്റന്റ്‌ പ്രൊഫസർ(റേഡിയോതെറാപ്പി) 7, അസിസ്‌റ്റന്റ്‌ പ്രൊഫസർ(യൂറോളജി) 6, ലക്‌ചറർ(മെഡിക്കൽ സോഷ്യൽ വർക്കർ) 1, ആഭ്യന്തര മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ 80, ഐടി വകുപ്പിൽ ഡാറ്റ പ്രോസസിങ്‌ അസിസ്‌റ്റന്റ്‌ 116 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.upsconline.nic.in വഴി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 11. വിശദവിവരത്തിന്‌ https://www.upsc.gov.in/ Read on deshabhimani.com

Related News