ബയോമെഡിക്കൽ എൻജിനിയർ



കേരള മെഡിക്കൽ സർവീസ്‌ കോർപറേഷൻ ലിമിറ്റഡിൽ ബയോമെഡിക്കൽ എൻജിനിയർ ഏഴ്‌ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത: ബിടെക്‌/ബിഇ ബയോമെഡിക്കൽ എൻജിനിയറിങ്‌. ഇവരുടെ അഭാവത്തിൽ ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻസ്‌ട്രുമെന്റേഷൻ, അപ്ലൈഡ്‌ ഇലക്ട്രോണിക്‌സ്‌ വിഷയങ്ങളിൽ ബിടെക്‌/ബിഇ നേടിയവരെയും പരിഗണിക്കും. കംപ്യൂട്ടർ അറിയണം. 1985 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം അപേക്ഷകർ. ഫെബ്രുവരി പത്തിനകം അപേക്ഷ ലഭിക്കണം. വിശദവിവരത്തിന്‌ ‌ www.kmscl.kerala.gov.in, ഇ മെയിൽ: careers@kmscl.kerala.gov.in Read on deshabhimani.com

Related News