കോട്ടയത്ത് തൊഴിൽമേള



അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കു ഉചിതമായ തൊഴിൽ ഉറപ്പാക്കുകയെന്ന സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായി 2500 തൊഴിൽ അവസരങ്ങളിലേക്കായി മെഗാ ജോബ് ഫെയർ  നവംബർ മൂന്നിന് കോട്ടയം അതിരമ്പുഴ എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ. കോട്ടയം എംപ്ലോയബിലിറ്റി സെന്ററും എംജി യൂണിവേഴ്സിറ്റിയും ചേർന്നാണ്‌ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.  കേരളത്തിനകത്തും പുറത്തുമുള്ള നാൽപ്പതിലധികം സ്വകാര്യ സ്ഥാപനങ്ങൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. ഐടി, ബാങ്കിങ്, നോൺബാങ്കിങ്, എഫ്എംസിജി , ഓട്ടോമൊബൈൽസ്, റീട്ടെയിൽ സെയിൽസ്, ഓഫീസ് അസിസ്റ്റന്റ്, ബിപിഒ, കെപിഒ, പ്രൊഡക്ഷൻ കമ്പനീസ്, കൺസ്ട്രക്ഷൻസ് ,  ടെലികോം തുടങ്ങി വിവിധ സ്വകാര്യസ്ഥാപനങ്ങളിലാണ് അവസരം. രജിസ്റ്റർ ചെയ്തവർക്കാണ്  മുൻഗണന. രജിസ്റ്റർ ചെയ്യാനുള്ള അവസരം കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഉദ്യോഗാർഥിക്ക്  അഞ്ച് കമ്പനികളിൽ ഇന്റർവ്യൂവിന് പങ്കെടുക്കാം. പത്താം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിടെക്,  ബിരുദം, ബിരുദാനന്തര ബിരുദം എന്നിവർക്കാണ് അവസരം. 18 നും 40  നും  ഇടയിൽ പ്രായമുള്ളവരെയാണ് മേള ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതു മുതൽ പകൽ മൂന്ന് വരെയാണ് ഇന്റർവ്യു.  തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ രണ്ടിന് മുമ്പായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9745734942, 7356754522.   Read on deshabhimani.com

Related News