നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ



മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ്സി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ 02 ഒഴിവും സ്റെറനോഗ്രോഫർ 01 ഒഴിവുമാണുള്ളത്. അസിസ്റ്റന്റ് യോഗ്യത പ്ലസ്ടു, ഓഫീസ് ജോലികളിലും കംപ്യൂട്ടറിലുമുള്ള പരിചയം. ഉയർന്ന പ്രായം 27. സ്റ്റെനോഗ്രോഫർ യോഗ്യത സീനിയർ സെക്കൻഡറി, സെക്രട്ടേറിയൽ പ്രാക്ടീസിൽ സർടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ. ഇംഗ്ലീഷ്/ ഹിന്ദി ഷോർട്ഹാൻഡിൽ 80 wpm.  മൂന്ന് വർഷ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായം 27. ഗ്രൂപ്പ് ബി വിഭാഗത്തിൽ ജൂനിയർ എൻജിനിയർ(ഇലക്ട്രിക്കൽ) 01, അസി. എൻജിനിയർ(സിവിൽ) 01, അസി. ഓഡിറ്റ് ഓഫീസർ 01 എന്നിങ്ങനെയാണ് ഒഴിവ്. അസി. ഓഡിറ്റ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനമാണ്.ജൂനിയർ എൻജിനിയർ  ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും അസി. എൻജിനിയർ സിവിൽ എൻജിനിയറിങിൽ ബിരുദവുമാണ് യോഗ്യത. ഇരു തസ്തികകളിലും ഉയർന്ന പ്രായം 30. വിജ്ഞാപനവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.nios.ac.inwww.nios.ac.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 30. Read on deshabhimani.com

Related News