കെഎഎസ് 2020 പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു



കേരള സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം wensite ൽ ലഭിക്കും. 2020 ഫെബ്രുവരി 22 നാണ്. പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം ഒന്ന്, സ്ട്രീം രണ്ട് വിഭാഗങ്ങളിൽ പരീക്ഷയെഴുതിയവരുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. സ്ട്രീം ഒന്നിൽ 2160 പേരെയും സ്ട്രീം രണ്ടിൽൽ 1048 പേരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുനർമൂല്യനിർണയം നടത്താൻ ആഗ്രഹിക്കുന്നവരോ ഒഎംആർ ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യമുളളവരോ ഉണ്ടെങ്കിൽ ചുരുക്കപ്പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷിക്കണം.  കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് ലഭ്യമായ ജീവനക്കാരെ പട്ടിക തയ്യാറാക്കുന്നതിലേക്ക്്  പുനർവിന്യസിച്ചാണ്് ഈ ദൗത്യം ലക്ഷ്യം കണ്ടത്. മെയിൻ പരീക്ഷ നവംബർ 20, 21 തിയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.   Read on deshabhimani.com

Related News