കരസേനയിൽ എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീം



കരസേനയിൽ എൻസിസി സ്‌പെഷ്യൽ എൻട്രി സ്‌കീം(ഒക്ടോബർ 2021) ഷോർട്‌ സർവീസ്‌ കമീഷൻ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവിവാഹിതരാകണം. പുരുഷന്മാർ 50, സ്‌ത്രീകൾ 5 എന്നിങ്ങനെ ആകെ 55 ഒഴിവാണുള്ളത്‌. വാർഡ്‌സ്‌ ഓഫ്‌ ബാറ്റിൽ കാഷ്വാൽറ്റിയിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാകുകയോ ചെയ്‌തവരുടെ മക്കൾക്കാണ്‌ അവസരം. എല്ലാ വർഷവും 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. സീനിയർ ഡിവിഷൻ/ഡബ്ല്യുജിഓഫ്‌ എൻസിസിയിൽ രണ്ടോ മൂന്നോ വർഷം പ്രവർത്തിക്കണം. ബിരുദം ജയിച്ചവർ സർടിഫിക്കറ്റ്‌ 2021 ഒക്ടോബർ ഒന്നിനകം ഡയറക്ടർ ജനറൽ ഓഫ്‌ റിക്രൂട്ടിങിന്‌ മുമ്പാകെ ഹാജരാക്കണം. പ്രായം 19–-25. 2021 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഷോാർട്‌ ലിസ്‌റ്റ്‌ ചെയ്യുന്നവരെ തെരഞ്ഞെടുപ്പിന്‌ ക്ഷണിക്കും. അലഹബാദ്‌, ഭോപ്പാൽ, ബംഗളൂരു, കപൂർത്തല എന്നിവിടങ്ങളിൽ വച്ചാണ്‌ തെരഞ്ഞെടുപ്പ്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 15. വിശദവിവരത്തിന്‌ www.joinindianarmy.nic.in Read on deshabhimani.com

Related News