ലൈഫ്‌ ഇൻഷുറൻസ്‌ കോർപറേഷനിൽ ഒഴിവ



(എൽഐസി) 9394 അപ്രന്റിസ്‌ ഡവലപ്‌മെന്റ്‌ ഓഫീസറുടെ ഒഴിവുണ്ട്‌. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1516 ഉം കേരളത്തിലെ വിവിധ ഡിവിഷണൽ ഓഫീസുകൾക്ക്‌ കീഴിലായി 461 ഉം ഒഴിവുണ്ട്‌. യോഗ്യത: ബിരുദം. പ്രായം: 21 –- 30. എൽഐസി ഏജന്റുമാർ, ക്ലാസ്‌ മൂന്ന്‌ കേഡറിലുള്ള സ്ഥിരം ജീവനക്കാർ എന്നിവർക്ക്‌  ഇളവ്‌ ലഭിക്കും. അപ്രന്റിസ്‌ഷിപ്പ്‌ കാലാവധി വിജയകരമായി പൂർത്തിയാക്കുന്നവരെ പ്രൊബേഷണറി ഡവലപ്‌മെന്റ്‌ ഓഫീസറായി നിയമിക്കും. ഓൺലൈൻ പരീക്ഷയും അഭിമുഖവുമുണ്ടാവും. ഓൺലൈൻ പരീക്ഷയ്‌ക്ക്‌ പ്രിലിമിനറി, മെയിൻ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക്‌ www.licindia.in കാണുക. Read on deshabhimani.com

Related News