ഇന്റലിജന്റ്‌സ്‌ ബ്യൂറോയിൽ 
സെക്യൂരിറ്റി അസിസ്‌റ്റന്റ്‌, 
എംടിഎസ്



കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്റലിജന്റ്‌സ്‌ ബ്യൂറോയിൽ(ഐബി) സെക്യൂരിറ്റി അസിസ്‌റ്റന്റ്‌/ എക്‌സിക്യൂട്ടീവ്‌, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ (ജനറൽ) തസ്‌തികകളിൽ 1675 ഒഴിവുണ്ട്‌. തിരുവനന്തപുരം ഉൾപ്പെടെയുള്ള 37 സബ്‌സിഡിയറി ബ്യൂറോകളിലാണ്‌ ഒഴിവ്‌. ഇതേ തസ്‌തികകളിൽ 2022 നവംബറിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനമാണ്‌ ഇപ്പോഴത്തേത്‌. പത്താം ക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം.  പ്രായം: സെക്യൂരിറ്റി അസിസ്‌റ്റന്റ്‌ /എക്‌സിക്യൂട്ടീവ്‌ – -27 കവിയരുത്‌, എംടിഎസ്‌ (ജനറൽ) 18–-25. രണ്ടുഘട്ട പരീക്ഷയും അഭിമുഖവും ഉണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17. വിശദവിവരങ്ങൾക്ക്‌ www.mha.gov.in കാണുക. Read on deshabhimani.com

Related News