ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ 225 സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസർ



ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയിൽ സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസറുടെ 225 ഒഴിവുണ്ട്‌. ഇക്കണോമിസ്‌റ്റ്‌, സെക്യൂരിറ്റി ഓഫീസർ, സിവിൽ എൻജിനിയർ, ലോ ഓഫീസർ, ബിസിനസ്‌ ഡവലപ്‌മെന്റ്‌ ഓഫീസർ, ഇലക്ട്രിക്കൽ എൻജിനിയർ, രാജ്‌ഭാഷാ ഓഫീസർ, എച്ച്‌ആർ/പേഴ്‌സണൽ ഓഫീസർ എന്നിവയിലും ഐടി സ്‌പെഷ്യലിസ്‌റ്റ്‌ ഓഫീസറുടെ 19 തസ്‌തികയിലുമാണ്‌ അവസരം. ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്‌/ബിഇ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം.  ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണൽ സെലക്‌ഷൻ (ഐബിപിഎസ്‌) നടത്തുന്ന ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാവും. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്‌. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6. വിശദവിവരങ്ങൾക്ക്‌ www.bankofmaharashtra.in/careers കാണുക. Read on deshabhimani.com

Related News