സബ് എഡിറ്റർ, ജൂനിയർ അക്കൗണ്ടന്റ്



കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ സബ് എഡിറ്റർ, ജൂനിയർ അക്കൗണ്ടന്റ് തസ്തികകളിൽ ഒഴിവുണ്ട്. എഴുത്ത്/പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സബ്എഡിറ്റർ സെക്കൻഡ് ക്ലാസ്സ് മാസ്റ്റർ ബിരുദം, ജേർണലിസത്തിൽ പിജി ഡിപ്ലോമ. അല്ലെങ്കിൽ ജേർണലിസം/ മാസ്‌കമ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനുള്ള കഴിവ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ചലച്ചിത്രവിഷയത്തിൽ അറിവുണ്ടാകണം.  ജൂനിയർ അക്കൗണ്ടന്റ് 50 ശതമാനം മാർക്കോടെ ബികോം. ടാലി, ജിഎസ്ടി, ടിഡിഎസ് എന്നിവയിൽ പ്രാവീണ്യമുണ്ടാകണം.  ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽനിന്ന് രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ഇരുതസ്തികകളിലും ഉയർന്ന പ്രായം 30. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം695010 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം.ഇമെയിലിലും അയക്കാം. വിലാസം: jobsksca@gmail.com. keralafilm.comjobsksca@gmail.com.വിശദവിവരത്തിന് keralafilm.com Read on deshabhimani.com

Related News