ഡൽഹി പൊലീസിലെ ഹെഡ്കോൺസ്റ്റബിൾ



ഡൽഹി പൊലീസിലെ ഹെഡ്കോൺസ്റ്റബിൾ (അസി. വയർലെസ് ഓപറേറ്റർ/ടെലി പ്രിന്റർ ഓപറേറ്റർ) തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുള്ള ഡൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷിക്കാം. 649 ഒഴിവുണ്ട്. പുരുഷനും സ്‌ത്രീക്കും അപേക്ഷിക്കാം. യോഗ്യത സയൻസ്, മാത്തമാറ്റിക്സ്  പഠിച്ച് പ്ലസ്ടു ജയിക്കണം. അല്ലെങ്കിൽ മെക്കാനിക് കം ഓപറേറ്റർ, ഇലക്ട്രോണിക് കമ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷണൽ ട്രേഡ് സർടിഫിക്കറ്റ്. കംപ്യൂട്ടറിൽ അടിസ്ഥാന അറിവ് വേണം. ഇംഗ്ലീഷ് വേർഡ് പ്രോസസിങ് സ്പീഡ് 15 മിനിറ്റിൽ 1000 കീ ഡിപ്രഷൻ. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. www.delhipolice.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്ത്പരീക്ഷ, ശാരീരിക പരിശോധന, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി ജനുവരി 27.  വിശദവിവരം website ൽ.   Read on deshabhimani.com

Related News