സൈനിക ഡിപ്പോയിൽ അവസരം



വിവിധ സൈനിക ഡിപ്പോകളിലെ 108 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 223 അഡ്വാൻസ് ബേസ് ഓർഡനൻസ് ഡിപ്പോ, 17 ഫീൽഡ് അമ്യൂണിഷൻ ഡിപ്പോ, 23 ഫീൽഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങളിലാണ് അവസരം. ട്രേഡ്സ്മാൻ മേറ്റ്(മസ്ദൂർ) 62, എംടിഎസ്(സഫായ്വലാ) 2, ഫയർമാൻ(പുരുഷ) 35, ജൂനിയർ ഓഫീസ് അസിസ്റ്റന്റ് (എൽഡിസി) 9 എന്നിങ്ങനെയാണ് ഒഴിവ്. ഇതിൽ ജൂനിയർ ഓഫീസ് അസിസ്റ്റന്റിന് പ്ലസ്ടുവും ഇംഗ്ലീഷ് ടൈപ്പിങിൽ സ്പീഡുമാണ് യോഗ്യത.  മറ്റുതസ്തികകളിൽ  പത്താം ക്ലാസ്സാണ് യോഗ്യത.ട്രേഡ്സ്മാൻ തസ്തികയിൽ ശാരീരീക യോഗ്യത നിശ്ചയിച്ചിട്ടുണ്ട്.   പ്രായം 18‐25. വിശദവിവരവും അപേക്ഷാഫോറവും www.indianarmy.nic.in, www.ncs.gov.in   webnsite കളിൽ ലഭിക്കും. അപേക്ഷ തപാലിൽ ഓർഡിനറി/സ്പീഡ്/ രജിസ്ട്രേഡ് തപാലൽ അയക്കാം. ലഭിക്കേണ്ട അവസാന തിയതി ജനുവരി 11.    Read on deshabhimani.com

Related News