ഭരണഘടന



1. മൌലികാവകാശങ്ങളുടെ ശില്‍പ്പി? 2. ഗവര്‍ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതാര് ? 3. രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനും തലവനും ആരാണ് ? 4. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ? 5. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ? 6. ഇന്ത്യന്‍ ദേശീയപതാകയിലെ നിറങ്ങളുടെ ക്രമം ? 7. കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നിട്ടുള്ള ഏക മലയാളി ? 8. ലോക്സഭാംഗമാകുന്നതിനുള്ള കുറഞ്ഞ പ്രായം? 9. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ? 10. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍? 11. ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതി ? 12. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം ? 13. സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ? 14. സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ ? 15. കേരളത്തിലെ ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം ? 16. ഭരണഘടനയുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നതാര് ? 17. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം? 18. ഭരണഘടനയുടെ 19-ാം അനുച്ഛേദം പൌരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു ? 19. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ? 20. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതെന്ന് ? 21. കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കര്‍ ആര്? 22. ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്? 23. ദേശീയപതാകയുടെ മധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം? 24. നമ്മുടെ ദേശീയഗാനം ആലപിക്കാന്‍ വേണ്ട സമയം? 25. ഇന്ത്യന്‍ ഭരണഘടന പൌരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മൌലികാവകാശങ്ങള്‍ എത്ര? ഉത്തരങ്ങള്‍ 1.   സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 2.   ഹൈക്കോടതി ചീഫ് ജസ്റ്റിസ് 3.   രാഷ്ട്രപതി 4.   ഇന്ത്യ 5.   രാഷ്ട്രപതി 6.   കുങ്കുമം, വെള്ള, പച്ച 7.   വി വിശ്വനാഥന്‍ 8.   25 വയസ്സ് 9.   നിഷേധവോട്ട് 10.  അചല്‍കുമാര്‍ ജ്യോതി 11.  പ്രതിഭാപാട്ടീല്‍ 12.  ഉത്തര്‍പ്രദേശ് 13.  65 വയസ്സ് 14.  എം സി ജോസഫൈന്‍ 15.  20 16.  സുപ്രീംകോടതി 17.  941 18.  6 19.  ദീപക് മിശ്ര 20.  1950 ജനുവരി 26 21.  പി ശ്രീരാമകൃഷ്ണന്‍ 22.  തെലങ്കാന 23.  24 24.  52 സെക്കന്റ് 25.  6 മൌലികാവകാശങ്ങള്‍ Read on deshabhimani.com

Related News