കേന്ദ്രസേനകളില്‍ എസ്ഐ, എഎസ്ഐ: 2221 ഒഴിവ്



സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഡല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ എസ്ഐ ഒഴിവുകളിലേക്കും സിഐഎസ്എഫില്‍ എഎസ്ഐ ഒഴിവുകളിലേക്കും സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡല്‍ഹി പൊലീസ് എസ്ഐ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് വേണം. പുരുഷന്‍മാര്‍ക്ക് ഉയരം 170 സെ.മീ. നെഞ്ചളവ് 80-85 സെ.മീ. എസ്ടിക്ക് ഉയരം 162.5 സെ.മീ. നെഞ്ചളവ് 77-82 സെ.മീ. സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ. എസ്ടിക്ക് 154 സെ.മീ. നെഞ്ചളവ് ബാധകമല്ല.  മികച്ച കാഴ്ചശക്തി വേണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, വെരിക്കോസ് വെയിന്‍, കോങ്കണ്ണ് എന്നിവ പാടില്ല. 2017 ജനുവരി ഒന്നിന് 20-25 വയസ്സാണ് പ്രായപരിധി. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്. അപേക്ഷാഫീസ് 100 രൂപ. എസ്ബിഐ ചെലാന്‍ ഉപയോഗിച്ചോ എസ്ബിഐ നെറ്റ്ബാങ്കിങ് വഴിയോ മറ്റേതെങ്കിലും ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് വഴിയോ അടയ്ക്കാം. എസ്സി/എസ്ടി/വനിത/വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് 15 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News