ഒഎൻജിസി പെട്രോ അഡീഷണൽസ് ലിമിറ്റഡ്



ഒഎൻജിസി പെട്രോ അഡീഷണൽസ് ലിമിറ്റഡിൽ(ഒപാൽ) ടെക്നിക്കൽ, ബിസിനസ് സപ്പോർട് വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിക്കൽ വിഭാഗത്തിൽ പോളിമർ ഓപറേഷൻസ് 06 ( സീനിയർ മാനേജർ 01, ഡെപ്യൂട്ടി മാനേജർ 01, അസി. മാനേജർ 01, സീനിയർ എക്സിക്യൂട്ടീവ് 03), യൂട്ടിലിറ്റീസ് ആൻഡ് ഓഫ് സെറ്റ്സിൽ എക്സിക്യൂട്ടീവ് 02, സെൻട്രൽ ടെക്നിക്കൽ സർവീസിൽ ഡെപ്യൂട്ടി മാനേജർ 01, ഓപറേഷൻ കൺട്രോൾ ഗ്രൂപ്പിൽ സീനിയർ മാനേജർ 01, മാനേജർ 02, ഫയർ വിഭാഗത്തിൽ അസി. മാനേജർ 01, സീനിയർ എക്സിക്യുട്ടീവ് 01, മെക്കാനിക്കൽ മെയിന്റനൻസിൽ സീനിയർ മാനേജർ 01, സിവിലിൽ എക്സിക്യൂട്ടീവ് 01 എന്നിങ്ങനെയും ബിസിനസ് സപ്പോർട് വിഭാഗത്തിൽ ഫിനാൻസ് എക്സിക്യൂട്ടീവ് 04, മെറ്റീരിയൽസ് മാനേജ്മെന്റിൽ സീനിയർ മാനേജർ, അസി. മാനേജർ, സീനിയർ എക്സിക്യൂട്ടീവ് ഓരോ ഒഴിവ്, എസ്എപി ഡെപ്യൂട്ടി മാനേജർ(സാപ് ബേസിസ്),എച്ച്്സിഎം, ടിഎം ഓരോ ഒഴിവ്, എച്ച്ആറിൽ മാനേജർ ഐആർ/ഇആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, ഡെപ്യൂട്ടി മാനേജർ അഡ്മിനിസ്ട്രേഷൻ, അസി. മാനേജർ ഐആർ/ഇആർ, അസി. മാനേജർ എച്ച്ആർ ബിസിനസ് പാർട്ണർ ഓരോ ഒഴിവ്, ലീഗലിൽ അസി. മാനേജർ ഒരൊഴിവ് എന്നിങ്ങനെയാണ് ഒഴിവുള്ളത്. http://www.opalindia.in/career  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10.   Read on deshabhimani.com

Related News