സുപ്രീം കോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റ്



 സുപ്രീം കോടതിയിൽ ലോ ക്ലർക് കം റിസർച്ച് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: നിയമബിരുദം. അഞ്ചുവർഷ ബിരുദകോഴ്സിന് പഠിക്കുന്ന അവസാന വർഷ വിദ്യാർഥികളും അപേക്ഷിക്കാൻ യോഗ്യരാണ്. നിഷ്കർഷിക്കുന്ന വിധത്തിൽ കംപ്യൂട്ടറിൽ യോഗ്യതയുണ്ടാകണം. പ്രായം: 18‐27. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡെൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലാണ് എഴുത്ത് പരീക്ഷാകേന്ദ്രങ്ങൾ. www.sci.gov.in  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് തുടങ്ങും. അവസാന തിയതി ഫെബ്രുവരി 28. Read on deshabhimani.com

Related News