ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്



ചെന്നൈ റെയിൽവേ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഗ്രാജ്വേറ് അപ്രന്റിസ് 100, ടെക്നീഷ്യൻ അപ്രന്റിസ് 120 സീറ്റുകളുമാണുള്ളത്. ഗ്രാജ്വേറ്റ് അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 30, മെക്കാനിക്കൽ 70 എന്നിങ്ങനെയാണ് ഒഴിവ്. ടെക്നീഷ്യൻ അപ്രന്റിസ് യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 40, മെക്കാനിക്കൽ 80 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷകർ www.mhrdnats.gov.in വഴി ആദ്യം പേര് രജിസ്റ്റർ ചെയ്യണം. അവസാന തിയതി ഫെബ്രുവരി നാല്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഫ്രെബുവരി 06. വിശദവിവരത്തിന് www.icf.indianrailways.gov.in Read on deshabhimani.com

Related News