ജോഡ്പുര്‍ എഐഎംഎസില്‍ ഫാക്കല്‍റ്റി



ജോഡ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഗ്രൂപ്പ് എ തസ്തികയില്‍ ഫാക്കല്‍റ്റിയെ വേണം. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് ഒഴിവ്. അനസ്തീഷ്യോളജി-04, ബയോകെമിസ്ട്രി-01, ജനറല്‍ മെഡിസിന്‍-09, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍-03, മെഡിക്കല്‍ ഓങ്കോളജി/ഹീമറ്റോളജി-08, ന്യൂക്ളിയര്‍ മെഡിസിന്‍-05, ഒഫ്താല്‍മോളജി-05, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-02, പള്‍മനറി മെഡിസിന്‍-02, റേഡിയോതെറാപ്പി-03, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ളഡ് ബാങ്ക്-03 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഡി/എംഎസ് അല്ലെങ്കില്‍ തത്തുല്യം. 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ ആക്ട് പ്രകാരം അംഗീകരിക്കണം. മെഡിക്കല്‍ വിഭാഗത്തിലല്ലാത്തവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും. പ്രായം പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍ തസ്തികകളില്‍ പ്രായം 58ല്‍ കൂടരുത്.  അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് 50ല്‍ കൂടരുത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഡിസംബര്‍ മൂന്ന് വൈകിട്ട് അഞ്ച്. സംശയങ്ങള്‍ക്ക്  recruitment@aiimsjodhpur.edu.in എന്ന വിലാസത്തിലോ  0291 2740741 നമ്പറിലോ ബന്ധപ്പെടാം. www.aiimsjodhpur.edu.in. Read on deshabhimani.com

Related News