എയര്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജര്‍, കോ-ഓര്‍ഡിനേറ്റര്‍



എയര്‍ ഇന്ത്യ ലിമിറ്റഡില്‍ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍- 01, ട്രെയിനിങ് കോ -ഓര്‍ഡിനേറ്റേഴ്സ്- 04 ഒഴിവുണ്ട്. ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ യോഗ്യത സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ സ്പെഷ്യലൈസേഷനോടെ എംബിഎ. ഉയര്‍ന്ന പ്രായം 50. ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ യോഗ്യത ബിരുദമാണ്. ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യണം. ഉയര്‍ന്ന പ്രായം 50. അപേക്ഷാഫോറം www.airindia.in ല്‍നിന്ന് ഡൌണ്‍ലോഡ്ചെയ്യണം. പൂരിപ്പിച്ച് Airindia Ltd, Personnel Department, Central Training Establishment Ferozguda Secundrabad-500011 എന്ന വിലാസത്തില്‍ ഡിസംബര്‍ നാലിനുള്ളില്‍ ലഭിക്കണം. സാധാരണ തപാല്‍/ സ്പീഡ്പോസ്റ്റ്/ കൊറിയര്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ അയക്കാം. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.   Read on deshabhimani.com

Related News