ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ റിസര്‍ച്ച് അസോസിയറ്റ്സ്



ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ബംഗളൂരുവിലെ എച്ച്പി ഗ്രീന്‍ ആര്‍ ആന്‍ഡ് ഡി സെന്ററില്‍ ഫിക്സ്ഡ് ടേം റിസര്‍ച്ച് അസോസിയറ്റ്സിന്റെയും പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്ഡി. ഉയര്‍ന്ന പ്രായം 32. പ്രോജക്ട് അസിസ്റ്റന്റ് യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിഎസ്സി/ എന്‍ജിനിയറിങ് ഡിപ്ളോമ. ഉയര്‍ന്ന പ്രായം 28. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, അനുബന്ധരേഖകള്‍ അപ്്ലോഡ്ചെയ്യണം. അവസാനതിയതി ഡിസംബര്‍ 11. വിശദവിവരം www.hindustanpetroleum.com Read on deshabhimani.com

Related News