പഞ്ചാബ്‌ നാഷണൽ ബാങ്കിൽ 
 ഓഫീസർ, മാനേജർ



പഞ്ചാബ്‌ നാഷണൽ ബാങ്കിൽ ഓഫീസർ, മാനേജർ, സീനിയർ മാനേജർ തസ്‌തികകളിൽ 240 ഒഴിവുണ്ട്‌.  ഓഫീസർ തസ്‌തികയിൽ ക്രെഡിറ്റ്‌, ഇൻഡസ്‌ട്രി, സിവിൽ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ, ആർകിടെക്‌റ്റ്‌, ഇക്കണോമിക്‌സ്‌ വിഭാഗങ്ങളിലാണ്‌ അവസരം.  മാനേജർ തസ്‌തികയിൽ ഇക്കണോമിക്‌സ്‌, ഡാറ്റ സയന്റിസ്‌റ്റ്‌, സൈബർ സെക്യുരിറ്റി വിഭാഗത്തിലും സീനിയർ മാനേജർ തസ്‌തികയിൽ ഡാറ്റ സയന്റിസ്‌റ്റ്‌, സൈബർ സെക്യൂരിറ്റി വിഭാഗത്തിലുമാണ്‌ അവസരം. ഓൺലൈൻ എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാവും. കേരളത്തിൽ കോഴിക്കോട്‌, എറണാകുളം, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 11. വിശദവിവരങ്ങൾക്ക്‌ www.pnbindia.in കാണുക. Read on deshabhimani.com

Related News