എസ്‌ബിഐയിൽ 56 സ്‌പെഷ്യലിസ്‌റ്റ്‌ 
കേഡർ ഓഫീസർ



സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികയിൽ 56 ഒഴിവുണ്ട്‌. സ്ഥിര നിയമനം. അസിസ്‌റ്റന്റ്‌ ജനറൽ മാനേജർ (സൊല്യൂഷൻ ആർകിടെക്‌റ്റ്‌ ലീഡ്‌), ചീഫ്‌ മാനേജർ (പിഎംഒ ലീഡ്‌, ടെക്‌നിക്കൽ ആർകിടെക്‌റ്റ്‌), പ്രോജക്ട്‌ മാനേജർ, മാനേജർ (ടെക്‌നിക്കൽ ആർകിടെക്‌റ്റ്‌, ഡേറ്റ ആർകിടെക്‌റ്റ്‌, ഡെവ്‌ സെക്‌ ഓപ്‌സ്‌ എൻജിനിയർ, ഒബ്‌സർവബിലിറ്റി ആൻഡ്‌ മോണിറ്ററിങ്‌ സ്‌പെഷ്യലിസ്‌റ്റ്‌, ഇൻഫ്രാ/ ക്ലൗഡ്‌ സ്‌പെഷ്യലിസ്‌റ്റ്‌, ഇന്റഗ്രേഷൻ ലീഡ്‌, ഇന്റഗ്രേഷൻ സ്‌പെഷ്യലിസ്‌റ്റ്‌, ഐടി സെക്യൂരിറ്റി എക്‌സ്‌പെർട്ട്‌, എസ്‌ഐടി ടെസ്‌റ്റ്‌ ലീഡ്‌, പെർഫോമൻസ്‌ ടെസ്‌റ്റ്‌ ലീഡ്‌, എംഐഎസ്‌ ആൻഡ്‌ റിപ്പോർട്ടിങ്‌ അനലിസ്‌റ്റ്‌), ഡെപ്യൂട്ടി മാനേജർ (ഓട്ടോമേഷൻ ടെസ്‌റ്റ്‌ ലീഡ്‌, ടെസ്‌റ്റിങ്‌ അനലിസ്‌റ്റ്‌) എന്നിവയാണ്‌ തസ്‌തികകൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്‌. വിശദവിവരങ്ങൾക്ക്‌  https://bank.sbi/careers കാണുക. Read on deshabhimani.com

Related News