ഐഎസ്‌ആർഒയിൽ സയന്റിസ്‌റ്റ്‌/ 
എൻജിനിയർ



ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) സയന്റിസ്‌റ്റ്‌/ എൻജിനിയർ എസ്‌സി തസ്‌തികയിൽ 303 ഒഴിവുണ്ട്‌. താത്‌കാലിക നിയമനമാണ്‌. ഇലക്‌ട്രോണിക്‌സ്‌ –-92, മെക്കാനിക്കൽ–- 163, കംപ്യൂട്ടർ സയൻസ്‌ –-48 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത ബിഇ/ ബിടെക്‌. പ്രായം: 28. ഉദ്യോഗാർഥികൾ നാഷണൽ കരിയർ സർവീസസ്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുണ്ടാവും. എഴുത്തുപരീക്ഷയ്‌ക്ക്‌ കേരളത്തിൽ തിരുവനന്തപുരം കേന്ദ്രമാണ്‌.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14. വിശദവിവരങ്ങൾക്ക്‌ www.isro.gov.in കാണുക. Read on deshabhimani.com

Related News