യുഎഇയിൽ 
ടെക്‌നീഷ്യൻ



കേരള സർക്കാർ സ്ഥാപനമായി ഒഡെപെക്ക്‌ മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലെ ടെകനീഷ്യൻ ഒഴിവുകളിലേക്ക്‌ വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തും. സ്‌ട്രച്ചറൽ സ്‌റ്റീൽ എസ്‌റ്റിമേഷൻ ആൻഡ്‌ ഡിസൈൻ എൻജിനിയറിങ്‌, സ്‌ട്രച്ചറൽ സ്‌റ്റീൽ ടെക്‌ല ഡീറ്റെയ്‌ലർ, സെയിൽസ്‌ മാനേജർ/ എൻജിനിയർ, ഇലക്‌ട്രോ മെക്കാനിക്‌/ ടെക്‌നീഷ്യൻ, എയർലെസ്‌ പെയിന്റർ, എയർ സ്‌പ്രെ പെയിന്റർ, സ്‌റ്റീൽ മെറ്റൽ ഫാബ്രിക്കേറ്റർ, മിഗ്‌ വെൽഷർ, ഫിറ്റർ, എയർലെസ്‌ ഓട്ടോ പെയിന്റർ, ഡെന്റർ, ഹൈഡ്രോളിക്‌ മെക്കാനിക്‌  ജോലികളിലാണ്‌ അവസരം. പ്രായം 35 കവിയരുത്‌. ഐടിഐ/ ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവ പുരുഷന്മാർക്ക്‌ അഭിമുഖത്തിൽ പങ്കെടുക്കാം. തിരുവനന്തപുരം വഴുതക്കാട്‌ കാർമൽ ടവറിലുള്ള ഓഫീസിൽ ജൂൺ നാലിന്‌ രാവിലെ ഒമ്പതിനും 12 നും ഇടയിലാണ്‌ അഭിമുഖം. വിശദവിവരങ്ങൾക്ക്‌ www.odepc.kerala.in കാണുക. Read on deshabhimani.com

Related News