എസ്ബിഐയുടെ വെൽത്ത് മാനേജ്മെന്റ് യൂണിറ്റിൽ കാഡർ ഓഫീസർ



എസ്ബിഐയുടെ വെൽത്ത് മാനേജ്മെന്റ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർമാരെ തെരഞെടുക്കും. ഹെഡ്( പ്രോഡക്ട,് ഇൻവസറ്റ്മെന്റ് ആൻഡ് റിസർച്ച്) 1, സെൻട്രൽ റിസർച്ച് ടീം(ഫിക്സഡ് ഇൻകം റിസർച്ച് അനലിസ്റ്റ്)1, റിലേഷൻഷിപ്പ് മാനേജർ, റിലേഷൻ ഷിപ്പ് മാനേജർ(ഇ വെൽത്ത്), റിലേഷൻഷിപ്പ് മാനേജർ(എൻആർഐ) 486, റിലേഷൻ ഷിപ്പ് മാനേജർ(ടീം ലീഡ്) 20, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 66, കോണൽ ഹെഡ് സെയിൽസ്(റീട്ടെയിൽ ഈസ്റ്റേൺ സോൺ) 1, സെൻട്രൽ ഓപറേഷൻ ടീം സപ്പോർട് 3, റിസ്ക് ആൻഡ് കംപ്ലൈൻസ് ഓഫീസർ 1 എന്നിങ്ങനെ ആകെ 579 ഒഴിവുണ്ട്. https://bank.sbi/careers, www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 12. ബിരുദം/ബിരുദാനന്തരബിരുദം/എംബിഎ/പിജിഡിബിഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഓരോ തസ്തികയും. ഇന്റർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.അപേക്ഷാഫീസ് 750 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർക്ക് 125 രൂപമതി. ഓരോ തസ്തികയിലേക്കുമുള്ള ഉയർന്ന പ്രായം, തൊഴിൽ പരിചയം  തുടങ്ങി വിശദവിവരം website ൽ.   സ്പെഷ്യലിസ്റ്റ് കേഡർ  എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ 65 ഒഴിവുണ്ട്. ബാങ്ക് മെഡിക്കൽ ഓഫീസർ 56, മാനേജർ അനലിസ്റ്റ് 6, അഡൈ്വസർ ഫ്രോഡ് മാനേജ്മെന്റ് 3 എന്നിങ്ങനെയാണ് ഒഴിവ്. ബാങ്ക് മെഡിക്കൽ ഓഫീസർ യോഗ്യത എംബിബിഎസും അഞ്ച് വർഷത്തെ പരിചയവും ബിരുദാനന്തര ബിരുദമുള്ളവർക്ക് മൂന്ന് വർഷത്തെ പരിചയം മതി. മാനേജർ അനലിസ്റ്റ് യോഗ്യത സിഎ/ എംബിഎ(ഫിനാൻസ്)/പിജിഡിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യം. അഡൈ്വസർ ഫോർ ഫ്രോഡ് മാനേജ്മെന്റ് യോഗ്യത  വിജിലൻസ്/ ഇക്കണോമിക് ഒഫൻസ്/സൈബർ ക്രൈം വിഭാഗങ്ങളിലേതെങ്കിലുമൊന്നിൽ ഡിവൈഎസ്‌പി പദവിയിൽ കുറയാത്ത  തസ്തികയിൽനിന്നും വിരമിച്ച റിട്ട. ഐപിഎസ് ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം സർക്കിളിൽ മെഡിക്കൽ ഓഫീസർ അഞ്ച് ഒഴിവാണുള്ളത്. https://bank.sbi/careers  അല്ലെങ്കിൽ https://www.sbi.co.in/careersവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂൺ 12. Read on deshabhimani.com

Related News