കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ



കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ മാനേജർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. അസി. ജനറൽ മാനേജർ(മറൈൻ) 1, മാനേജർ(മറൈൻ) 1 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത മറൈൻ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദം, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിങ് കോഴ്സ് വിജയവും. 15 വർഷത്തെ പ്രവൃത്തിപരിചയം, പ്രായം 53ൽ താഴെ. മാനേജർ (മറൈൻ) യോഗ്യത മറൈൻ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദം, അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യ സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നടത്തുന്ന ഒരു വർഷത്തെ മറൈൻ എൻജിനിയറിങ് കോഴ്സ് വിജയവും. സെക്കൻഡ് ക്ലാസ്സ് കോമ്പിറ്റൻസി സർടിഫിക്കറ്റും ഒമ്പത് വർഷത്തെ പരിചയവും വേണം. പ്രായം 43ൽ താഴെ. www.cochinshipyard.com എന്ന website ലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സർടിഫിക്കറ്റ് എന്നിവ സ്കാൻചെയ്ത് അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ജൂൺ 10. വിശദവിവരം website ൽ.   Read on deshabhimani.com

Related News