എൽഐസിയിൽ 8581 അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസർ



ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസറുടെ 8581 ഒഴിവുണ്ട്. സെൻട്രൽ സോൺ 525, ഈസ്റ്റേൺ സോണൽ 922, സൗത്ത് സെൻട്രൽ 1251, വെസ്റ്റേൺ 1753, ഈസ്റ്റ് സെൻട്രൽ 701, നോർത്തേൺ 1130, നോർത്തത് സെൻട്രൽ 1042, സതേൺ 1257 എന്നിങ്ങനെയാണ് ഒഴിവ്. പ്രായം 21‐30. 2019 മെയ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത ബിരുദം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 9. വിശദവിവരത്തിന് https://www.licindia.in Read on deshabhimani.com

Related News