ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്രയിൽ ജനറലിസ്‌റ്റ്‌ ഓഫീസറുടെ ഒഴിവ്‌



ബാങ്ക്‌ ഓഫ്‌ മഹാരാഷ്ട്രയിൽ ജനറലിസ്‌റ്റ്‌ ഓഫീസറുടെ (സ്‌കെയിൽ–-രണ്ട്‌) 150 ഒഴിവിലേക്ക്‌ അപേക്ഷക്ഷണിച്ചു.  യോഗ്യത കുറഞ്ഞത്‌ 60 ശതമാനം മാർക്കോടെ ബിരുദം. ജെഎഐഐബി, സിഎഐഐബി ജയം അഭിലഷണീയം. ഏതെങ്കിലും ഷെഡ്യൂൾഡ്‌‌/ കൊമേഴ്‌സ്യൽ ബാങ്ക്‌ ഓഫീസറായി മൂന്നുവർഷത്തെ പ്രവർത്തന പരിചയം. പ്രായം 25–-35. 2020 ഡിസംബർ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഐബിപിഎസ്‌ നടത്തുന്ന ഓൺലൈൻ പരീക്ഷ,  തുടർന്നുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. കേരളത്തിൽ തിരുവനന്തപുരമാണ്‌ പരീക്ഷാകേന്ദ്രം. www.bankofmaharashtra.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഏപ്രിൽ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ.    Read on deshabhimani.com

Related News