വിഎസ്‌എസ്‌സിയിൽ



ഐഎസ്‌ആർഒയുടെ കീഴിൽ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിൽ വിവിധ തസ്‌തികകളിലായി 15 ഒഴിവുണ്ട്‌. ഫാർമസിസ്‌റ്റ്‌ 3, ലാബ്‌ ടെക്‌നീഷ്യൻ 2, ഫയർമാൻ 8, നേഴ്‌സ്‌ 1, കാറ്ററിങ്‌ സൂപ്പർവൈസർ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.vssc.gov.in. നേഴ്‌സ്‌, കാറ്ററിങ്‌ സൂപ്പർവൈസർ  തസ്‌തികകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ  ഏഴ്‌. മറ്റുതസ്‌തികകളിലേക്ക്‌ ഏപ്രിൽ അഞ്ച്‌. വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്ററിൽ ജൂനിയർ റിസർച്ച്‌ ഫെലോ 16, സീനിയർ പ്രോജക്ട്‌ അസേസിയറ്റ്‌ 1, റിസർച്ച്‌ അസോസിയറ്റ്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.vssc.gov.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒമ്പത്‌. റിസർച്ച്‌ അസോസിയറ്റ്‌ തസ്‌തികയിൽ ഇ–-മെയിലായാണ്‌ അപേക്ഷിക്കേണ്ടത്‌. Read on deshabhimani.com

Related News