സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപകർ



സൂറത്തിൽ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപകരുടെ 67 ഒഴിവുണ്ട്‌.  ഓൺലൈനായി അപേക്ഷിക്കണം. ലൈബ്രേറിയൻ- 1, പ്രിൻസിപ്പൽ സയന്റിഫിക്‌ ഓഫീസർ- 1, പ്രിൻസിപ്പൽ സ്റ്റുഡന്റ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ -1, സൂപ്രണ്ട് എൻജിനിയർ -1, രജിസ്ട്രാർ -2, സയന്റിഫിക്‌ ഓഫീസർ/ടെക്നിക്കൽ ഓഫീസർ -1, മെഡിക്കൽ ഓഫീസർ- 1, സൂപ്രണ്ട് -6, ജൂനിയർ എൻജിനിയർ (സിവിൽ -5, ഇലക്ട്രിക്കൽ -2)- 7, എസ്എഎസ് അസിസ്റ്റന്റ്- 2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് 3, സീനിയർ അസിസ്റ്റന്റ് 8, ജൂനിയർ അസിസ്റ്റന്റ് -15, ഓഫീസ് അറ്റൻഡന്റ്- 17, ഫാർമസിസ്റ്റ് -1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.svnit.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.  ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും Deputy Registrar (Establishment), Sardar Vallabhbhai National Institute of  Technology (SVNIT) Ichchhanath, Dumas Road, Surat- 395007 എന്ന വിലാസത്തിലേക്ക് അയക്കണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 19.  തപാലിൽ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 29. Read on deshabhimani.com

Related News