നാവികസേന: ട്രേഡ്‌സ്‌മാൻ മേറ്റ്‌



വികസേന ട്രേഡ്‌സ്‌മാൻ മേറ്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ്‌ ടെസ്‌റ്റിനാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഗ്രൂപ്പ്‌ സി നോൺ ഗസറ്റഡ്‌ തസ്‌തികകളാണ്‌. 1159 ഒഴിവുണ്ട്‌. യോഗ്യത പത്താം ക്ലാസ്സും അംഗീകൃത ഐടിഐ സർടിഫിക്കറ്റും. പ്രായം 18–-25.  നിയമാനുസൃത ഇളവ്‌ ലഭിക്കും.  അപേക്ഷകരിൽനിന്ന്‌ തെരഞ്ടെുക്കപ്പെടുന്നവർക്ക്‌ ആദ്യം കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണുണ്ടാവുക. ആകെ നൂറ്‌ മാർക്കിന്റെ പരീക്ഷയാണുണ്ടാവുക. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ രേഖാ പരിശോധനയും  ആരോഗ്യപരിശോധനയുമുണ്ടാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ ഏഴ്‌. അപേക്ഷിക്കാനും വിശദവിവരത്തിനും www.joinindianavy.gov.in Read on deshabhimani.com

Related News