ബോർഡർ റോഡ്‌സിൽ 459 ഒഴിവ്‌



ബോർഡർ റോഡ്‌സ്‌ ഓർഗനൈസേഷന്‌ കീഴിൽ ജനറൽ റിസർവ്‌ എൻജിനിയർ ഫോഴ്‌സിൽ ഏഴ്‌ തസ്‌തികകളിലായി 459 ഒഴിവുണ്ട്‌. പുരുഷന്മാർ അപേക്ഷിക്കണം. ഡ്രാഫ്‌റ്റ്‌സ്‌മാൻ യോഗ്യത സയൻസിൽ പ്ലസ്‌ടു. മറ്റുവിദഗ്‌ധ യോഗ്യതകളും ഒരുവർഷത്തെ പരിചയവും. സൂപ്പർവൈസർ സ്‌റ്റോർസ്‌ യോഗ്യത മെറ്റീരിയൽ മാനേജ്‌മെന്റിൽ/ഇൻവന്ററി കൺട്രോൾ/സ്‌റ്റോർ കീപ്പിങ്‌ അംഗീകൃത സർടിഫിക്കറ്റ്‌. റേഡിയോമെക്കാനിക്‌ പത്താം ക്ലാസ്സും റേഡിയോ മെക്കാനിക്കിൽ ഐടിഐയും രണ്ട്‌ വർഷത്തെ പരിചയവും ലാബ്‌ അസിസ്‌റ്റന്റ്‌ യോഗ്യത പ്ലസ്‌ടു, ലാബ്‌ അസിസ്‌റ്റന്റ്‌ ഐടിഐ/ അംഗീകൃത ഇൻസ്‌റ്റിറ്റ്യൂട്ട്‌ സർടിഫിക്കറ്റ്‌. മൾടിസ്‌കിൽഡ്‌ വർക്കർ(മേസൻ) പത്താം ക്ലാസ്സ്‌, ബിൽഡിങ്‌ കൺസ്‌ട്രക്‌ഷൻ/ബ്രിക്‌സ്‌ മേസൻ ഐടിഐ/ഐടിസി/എൻസിവിടി/എസ്‌സിവിടി സർടിഫിക്കറ്റ്‌. ഫിസിക്കൽ, പ്രൊഫിഷ്യൻസി ടെസ്‌റ്റ്‌ ജയിക്കണം. നിർദിഷ്‌ട ശാരീരിക യോഗ്യത വേണം. മൾട്ടി സ്‌കിൽഡ്‌ വർക്കർ(ഡ്രൈവർ എൻജിൻ സ്‌റ്റാറ്റിക്‌) യോഗ്യത പത്താം ക്ലാസ്സ്‌ മെക്കാനിക്‌ മോട്ടോർ/വെഹിക്കിൾസ്‌/ട്രാക്ടർ സർടിഫിക്കറ്റ്.‌ ഫിസിക്കൽ, പ്രൊഫിഷ്യൻസി ടെസ്‌റ്റ്‌ ജയിക്കണം.  നിർദിഷ്‌ട ശാരീരിക യോഗ്യത വേണം. സ്‌റ്റോർ കീപ്പർ ടെക്‌നിക്കൽ  യോഗ്യത പ്ലസ്‌ടു വാഹന/ എൻജിനിയറിങ്‌ ഉപകരണ സ്‌റ്റോർ കീപ്പിങിൽ അറിവ്‌. കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്‌, വൈദ്യ പരിശോധന എന്നിവയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌.പ്രായം 18–-27, മൾട്ടി സ്‌കിൽഡ്‌ തസ്‌തികകളിൽ 18–-25.  നിതമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ നാല്‌. വിശദവിവരത്തിന്‌ www.bro.gov.in Read on deshabhimani.com

Related News