ടൂറിസം വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ



ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 ഒഴിവുകളിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക്‌ താത്കാലികമാണ്‌ നിയമനം.  ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്: പ്രീ-ഡിഗ്രി/പ്ലസ് ടു ജയിക്കണം. ഒരുവർഷത്തെ ഫുഡ് ആൻഡ് ബീവറേജസ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ജയിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ഹൗസ് കീപ്പിങ് സ്റ്റാഫ്: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഹോട്ടൽ അക്കൊമെഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/പിജി ഡിപ്ലോമ. ആറുമാസത്തെ പ്രവൃത്തിപരിചയം. കുക്ക്: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി: എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. ഒരുഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. റിസപ്ഷനിസ്റ്റ്: പ്രീ-ഡിഗ്രി/പ്ലസ്ടു. ഫ്രണ്ട് ഓഫീസ് ഓപറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് ജയിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18–--35 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വേതനം പ്രതിദിനം 660 രൂപ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.keralatourism.org. അവസാന തിയതി: മാര്‍ച്ച് 6.   Read on deshabhimani.com

Related News