ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ അപ്രന്റിസ്‌



ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൽ അപ്രന്റിസ്‌ 475 ഒഴിവുണ്ട്‌. നാസിക്കിലെ എയർക്രാഫ്‌റ്റ്‌ ഡിവിഷനിലാണ്‌ അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.  ഫിറ്റർ 210, ടർണർ 28, മെഷീനിസ്‌റ്റ്‌ 26, കാർപന്റർ 3, മെഷീ‌നിസ്‌റ്റ്‌(ഗ്രൈൻഡർ) 6, ഇലക്ട്രീഷ്യൻ 78, ഡ്രോട്‌സ്‌മാൻ(മെക്കാനിക്കൽ) 8, ഇലക്ട്രോണിക്‌ മെക്കാനിക്‌ 8, പെയിന്റർ(ജനറൽ) 5, ഷീറ്റ്‌മെറ്റൽ വർക്കർ 4, മെക്കാനിക്‌(മോട്ടോർ വെഹിക്കിൾ) 4, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്‌റ്റന്റ്‌ 77, വെൽഡർ(ഗ്യാസ്‌ ആൻഡ്‌ ഇലക്ട്രിക്‌) 10, സ്‌റ്റെനോഗ്രാഫർ 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ ജയിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 13. വിശദവിവരത്തിന്‌ www.hal-india.co.in Read on deshabhimani.com

Related News