കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ



കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ വർക്‌മെൻ തസ്‌തികയിൽ  ഒഴിവുണ്ട്‌. ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌(മെക്കാനിക്കൽ) 3, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇലക്ട്രിക്കൽ) 2, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇലക്ട്രോണിക്‌സ്‌) 2, ജൂനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ (ഇൻഫർമേഷൻ ടെക്‌നോളജി) 1, ജൂനിയർ കൊമേഴ്‌സ്യൽ അസി. 2, വെൽഡർ കം ഫിറ്റർ (വെൽഡർ) 3, വെൽഡർ കം ഫിറ്റർ (പ്ലംബർ) 2, ഫിറ്റർ (ഇലക്ട്രിക്കൽ) 1, ഫിറ്റർ (ഇലക്ട്രോണിക്‌സ്‌) 2, ഷിപ്‌റൈറ്റ്‌ വുഡ്‌ 1 എന്നിങ്ങനെ ഒഴിവുണ്ട്‌. സ്ഥിര നിയമനമാണ്‌. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 25. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News