മെട്രോയില്‍ മാനേജര്‍ എന്‍ജിനിയര്‍
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ മാനേജര്‍, എന്‍ജിനിയര്‍ തസ്തികകളിലായി 29 ഒഴിവ്. ജനറല്‍ മാനേജര്‍ (സിഗ്നലിങ് ആന്‍ഡ് ടെലികോം): ഒരു ഒഴിവ്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം. ഈ മേഖലയില്‍ 17 വര്‍ഷ ജോലി പരിചയം. മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ്): ഒരു ഒഴിവ്. ഒന്നാം ക്ളാസ് മാര്‍ക്കോടെ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് സ്പെഷ്യലൈസേഷനോടെ പ്ളാനിങ്ങില്‍ ബിരുദാനന്തര ബിരുദം. നാലുവര്‍ഷ ജോലി പരിചയം. അസിസ്റ്റന്റ് മാനേജര്‍ (ടെലികോം): ഒരു ഒഴിവ്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബിരുദം. ആറുവര്‍ഷ ജോലി പരിചയം. പ്രായപരിധി 35 വയസ്്. അസിസ്റ്റന്റ് മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ്): ഒരു ഒഴിവ്. ട്രാന്‍സ്പോര്‍ട്ട് പ്ളാനിങ് സ്പെഷ്യലൈസേഷനോടെ പ്ളാനിങ്ങില്‍ ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ളാസോടെ പാസായിരിക്കണം. രണ്ടുവര്‍ഷ ജോലി പരിചയം. പ്രായപരിധി 35 വയസ്. സെക്ഷന്‍ എന്‍ജിനിയര്‍ (ഇ ആന്‍ഡ് എം/പി ആന്‍ഡ് ടി): 3 ഒഴിവ്. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ ബിരുദം. രണ്ടുവര്‍ഷ ജോലി പരിചയം. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും. സെക്ഷന്‍ എന്‍ജിനിയര്‍ (ടെലികോം): ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ എന്‍ജിനിയറിങ് ബിരുദവും രണ്ടു വര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും. സെക്ഷന്‍ എന്‍ജിനിയര്‍ (എഎഫ്സി): 4 ഒഴിവ്. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദം ഫസ്റ്റ് ക്ളാസോടെ പാസായിരിക്കണം. രണ്ടുവര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ബിസിഎയും ആറുവര്‍ഷ ജോലി പരിചയവും. സെക്ഷന്‍ എന്‍ജിനിയര്‍ (റോളിങ് സ്റ്റോക്ക്): 2 ഒഴിവ്. ഫസ്റ്റ് ക്ളാസ് മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബിരുദവും രണ്ടുവര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും. സെക്ഷന്‍ എന്‍ജിനിയര്‍ (സിഗ്നല്‍): 2 ഒഴിവ്. ഫസ്റ്റ് ക്ളാസ് മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും രണ്ടുവര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ത്രിവത്സര ഡിപ്ളോമയും ആറുവര്‍ഷ ജോലി പരിചയവും. ജൂനിയര്‍ എന്‍ജിനിയര്‍ (ഇ ആന്‍ഡ് എം/പി ആന്‍ഡ് ടി): 5 ഒഴിവ്. മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും. അല്ലെങ്കില്‍ ഫിറ്റര്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും. ജൂനിയര്‍ എന്‍ജിനിയര്‍ (സിവില്‍): 5 ഒഴിവ്. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും. ജൂനിയര്‍ എന്‍ജിനിയര്‍ (ടെലി/എഎഫ്സി): 2 ഒഴിവ്. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഡിപ്ളോമയും രണ്ടുവര്‍ഷ ജോലി പരിചയവും അല്ലെങ്കില്‍ ഐടിഐയും ആറുവര്‍ഷ ജോലി പരിചയവും. അപേക്ഷാഫീസ് 500 രൂപ ഡിഡി ആയി അടയ്ക്കണം. www.kochimetro.org വെബ്സൈറ്റിലൂടെ ഫെബ്രുവരി 10വരെ അപേക്ഷിക്കാം Read on deshabhimani.com