നാല്‍ക്കോയില്‍ 39 ട്രെയ്നി



നാഷണല്‍ അലുമിനിയം കമ്പനിയില്‍ ട്രെയ്നി തസ്തികയിലേക്ക് 39 ഒഴിവ്. സ്കില്‍ അപ്ഗ്രേഡേഷന്‍ പ്രാക്ടിക്കല്‍ ട്രെയ്നി/ജൂനിയര്‍ ഓപ്പറേറ്റീവ് ട്രെയ്നി തസ്തികയില്‍ 27 ഒഴിവ്. ഹയര്‍ സെക്കന്‍ഡറിയും ഏതെങ്കിലും ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. ഹെവി ഡ്രൈവിങ് ലൈസന്‍സും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റും വേണം. 2016 ജനുവരി ഒന്നിന് 27 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷാഫീസ് 50 രൂപ. ഡിഡിയായി അടയ്ക്കണം. എസ്സി/എസ്ടിക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. www.nalcoindia.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  31 വരെ അപേക്ഷിക്കാം. ഫീസടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റിലുണ്ട്. ജൂനിയര്‍ ഫോര്‍മാന്‍ (സിവില്‍): രണ്ട് ഒഴിവ്. ഫുള്‍ടൈം റഗുലര്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്ളോമ. രണ്ടുവര്‍ഷ ജോലിപരിചയവും വേണം. 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. മൈനിങ് മെയ്റ്റ് (പുരുഷന്മാര്‍): 10 ഒഴിവ്. ഹയര്‍ സെക്കന്‍ഡറിയും മൈനിങ് മെയ്റ്റ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷ ജോലിപരിചയവും. 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷാഫീസ് 50 രൂപ. ഡിഡിയായി അടയ്ക്കണം. എസ്സി/എസ്ടിക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല. www.nalcoindia.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  31 വരെ അപേക്ഷിക്കാം. ഫീസടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റിലുണ്ട്. പ്രിന്റൌട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 15നുമുമ്പ് ലഭിക്കണം. Read on deshabhimani.com

Related News