എയർലൈൻ അലൈഡ്സർവീസിൽ



എയർ ഇന്ത്യ ലിമിറ്റഡിന്റെ എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ ക്രൂ കൺട്രോളർ 11, അസി. ക്രൂ കൺട്രോളർ 06 എന്നിങ്ങനെ ഒഴിവുണ്ട്. ഡെൽഹിയിലാണ് ഒഴിവ്. യോഗ്യത ബിരുദം, കംപ്യൂട്ടർ പരിചയം. ഉയർന്ന പ്രായം 45. നിയമാനുസൃത ഇളവ് ലഭിക്കും. വാക് ഇൻ ഇന്റർവ്യുവിലൂടെയാണ് തെരഞ്ഞെടുപ്പ്. ക്രൂ കൺട്രോളർ ഡിസംബർ 11, 18 അസി. ക്രൂ കൺട്രോളർ ഡിസംബർ 12, 19. സ്ഥലം: അലൈൻസ് എയർ, അലൈൻസ് ഭവൻ, ഡൊമസ്റ്റിക് ടെർമിനൽ‐1 ഐജിഐ എയർപോർട്, ന്യൂഡെൽഹി‐110037. വിശദവിവരത്തിന് www.airindia.in അലൈൻസ് എയർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്റ്റേഷൻ മാനേജർ തസ്തികയിലൊഴിച്ച് ബാക്കിയുള്ളവയെല്ലാം ഒഴിവ് ഡെൽഹിയിലാണ്. സ്റ്റേഷൻ മാനേജർ തസ്തികയിൽ ഭുജ്, ഡിയു, തേസ്പുർ, പാസിഘട്ട്, ഷിംല, പാന്ത്നഗർ, ബൊക്കാറോ, ഭട്യൻഡ എന്നിവിടങ്ങളിൽ ഓരോ ഒഴിവാണുള്ളത്. സിന്തറ്റിക് ഫ്ളൈറ്റ് ഇൻസ്ട്രക്ടർ 01, ട്രെയിനി പൈലറ്റ് എടിആർ 72‐600 10, ഇൻസ്ട്രക്ടർ ടെക്നിക്കൽ 01, എജിഎം സിഎംഎസ് 01, എജിഎം റവന്യു മാനേജ്മെന്റ് 01, സീനിയർ മാനേജർ പ്രൈസിങ് ആൻഡ് ബിസിനസ് അനലിസ്റ്റ് 01,  മാനേജർ സെയിൽ സ് ആൻഡ് മാർക്കറ്റിങ് 01, ഓഫീസർ പാസഞ്ചർ സെയിൽസ് 01, ഓഫീസർ പേഴ്സണൽ 02, ഓഫീസർ ലീഗൽ 01 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികകും ആവശ്യമായ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ വിശദമായി വെബ്സൈറ്റിൽ. അപേക്ഷാഫോറം www.airindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഡിസംബർ 21നകം അലൈൻസ് എയർ, അലൈൻസ് ഭവൻ, ഡൊമസ്റ്റിക് ടെർമിനൽ‐1 ഐജിഐ എയർപോർട്, ന്യൂഡെൽഹി‐110037 എന്ന വിലാസത്തിൽ തപാൽ/സ്പീഡ്പോസ്റ്റ്/ കൊറിയർ വഴി ലഭിക്കണം.   Read on deshabhimani.com

Related News