മംഗളൂരു റിഫൈനറിയിൽ



മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. 233 ഒഴിവുണ്ട്. സശക്യൂരിറ്റി ഇൻസ്പക്ടർ 13, ജൂനിയർ ഓഫീസർ 1, ജൂനിയർ കെമിസ്റ്റ് ട്രെയനി 6, ടെക്നിക്കൽ അസി. ട്രെയിനി  201(കെമിക്കൽ 113, മെക്കാനിക്കൽ 27, ഇലക്ട്രിക്കൽ 36, ഇൻസ്ട്രുമെന്റേഷൻ 25), ഡ്രാഫ്റ്റ്സ് മാൻ ട്രെയിനി 1, ട്രെയിനി അസി. (ഫിനാൻസ്) 2, ട്രെയിനി അസി.(മെറ്റീരിയൽസ്) 4, ട്രെയിനി അസി.(ഹിന്ദി) 4, ട്രെയിനി അസി. 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ഡിപ്ലോമ. ഉയർന്ന പ്രായം, മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ. അപേക്ഷ  www.mrpl.co.in വഴി ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 9.    Read on deshabhimani.com

Related News