ഐഒസിഎല്ലിൽ എൻജിനിയറിങ് അസിസ്റ്റന്റ്



ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗുജറാത്ത് റിഫൈനറിയിൽ ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ് (ഫോർ) പ്രൊഡക്ഷൻ 38 ഒഴിവുണ്ട്. യോഗ്യത കെമിക്കൽ/റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനിയറിങ്/ബിഎസ്സി(മാത്സ്, ഫിസിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി) എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ത്രിവസതര ഡിപ്ലോമ. പ്രായം 18‐26 2019 സെപ്തംബർ 30നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.iocl.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 30 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.    Read on deshabhimani.com

Related News