വാക് ഇൻ ഇന്റർവ്യു



കണ്ണൂർ സർവകലാശാല ഡിപാർട്മെന്റ് ഓഫ് ഹിസ്റ്ററി  ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് അസി. പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: 55 ശതമാനത്തിൽ കുറയാത്ത  ബിരുദാനന്തര ബിരുദം (മോഡേൺ ഇന്ത്യൻ ഹിസ്റ്ററിയിൽ സ്പെഷ്യലൈസേഷൻ), നെറ്റ്, പിഎച്ച്ഡി യോഗ്യതയുണ്ടാകണം. വാക് ഇൻ ഇന്റർവ്യു ഏപ്രിൽ രണ്ടിന് രാവിലെ പത്തിന് സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ. വിശദവിവരത്തിന്ം www.kannuruniversity.ac.in  കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റിയിൽ എന്റോമോളജി, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനിറ്റിക്സ്, ഹോർടികൾച്ചറൽ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എംഎസ്സി, പിഎച്ച്്ഡി. നെറ്റ്് യോഗ്യതയും പരിചയവും അഭിലഷണീയം. അപേക്ഷാഫോറം www.kau.in ൽ ലഭിക്കും. അപേക്ഷ ഏപ്രിൽ പത്തിനകം  crspam@kau.in ൽ അയക്കണം. വാക് ഇൻ ഇന്റർവ്യു 13ന് രാവിലെ ഒമ്പതിന് ഇടുക്കി പാമ്പാടുംപാറ കാർഡമം റിസർച്ച് സ്റ്റേഷനിൽ. കേരള അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റിയിൽ സ്കിൽഡ് അസിസ്റ്റന്റ് ഒരു ഒഴിവുണ്ട്. യോഗ്യത: ബിഎസ്സി അഗ്രികൾച്ചർ/ കെമിസ്ട്രി/ എംഎസ്സി കെമിസ്ട്രി. എഎഎസ് അല്ലെങ്കിൽ മറ്റു അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് മുൻഗണന. വാക് ഇൻ ഇന്റർവ്യു മാർച്ച് 31ന് പകൽ 11.30ന് ഇടുക്കി പാമ്പാടുംപാറ കാർഡമം റിസർച്ച് സ്റ്റേഷനിൽ. ആരോഗ്യകേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇഎംടി (എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ/ മെയിൽ നേഴ്സ്) ഒഴിവുണ്ട്. യോഗ്യത ജിഎൻഎം, ബിഎസ്സി അല്ലെങ്കിൽ തത്തുല്യം. നേഴ്സിങ് രജിസ്ട്രേഷൻ. വാക് ഇൻ ഇന്റർവ്യു മാർച്ച് 28ന് രാവിലെ പത്തിന് നാഷണൽ ഹെൽത്ത് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് തിരുവനന്തപുരം.   Read on deshabhimani.com

Related News