പിഎസ് സി അറിയിപ്പുുകൾ



 2021 സെപ്തംബർ 24 മുതലുള്ള വകുപ്പുതല പരീക്ഷയുടെ സമയം ഉച്ചയ്ക്ക് രണ്ട്‌ മുതലായി മാറ്റി നിശ്ചയിച്ചു.  പരീക്ഷാദിവസം ഉച്ചയ്ക്ക് 1.30 ന് മുമ്പ് ബന്ധപ്പെട്ടപരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. 2021 സെപ്തംബർ 27 ലെ വകുപ്പുതല പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്.   അഭിമുഖം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) കാറ്റഗറി നമ്പർ 477/20 ലക്ചറർ ഇൻ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക്  ഒക്ടോബർ എട്ടിന്‌ പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിനുള്ള വ്യക്തിഗത മെമ്മോ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ. ഫോൺ: 0471 2546447. കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിൽ കാറ്റഗറി നമ്പർ 529/19 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്‌ തസ്തികയിലേക്ക് സെപ്തംബർ 29, 30, ഒക്ടോബർ 1  തീയതികളിൽ രാവിലെ 9.30 മുതൽ പിഎസ്‌സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.  വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കില്ല. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ കോഴിക്കോട് പിഎസ്‌സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0495 2371971. അഭിമുഖത്തിന് ഹാജരാകുന്നവർ കോവിഡ്   മുൻകരുതലെടുക്കണം. ആരോഗ്യവകുപ്പില്‍ കാറ്റഗറി നമ്പര്‍ 162/20 ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ മെഡിസിന്‍) മൂന്നാം എന്‍സിഎ, എസ്ഐയുസി നാടാര്‍  തസ്തികയിലേക്ക്  ഒക്ടോബര്‍ ആറിന് ന് രാവിലെ 9.30 ന് പിഎസ് സി  ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.  വിശദവിവരങ്ങള്‍ക്ക് ജിആര്‍  ഒന്ന് സി.വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546325).   പ്രമാണപരിശോധന സംസ്ഥാന ജലഗതാഗത വകുപ്പിൽ കാറ്റഗറി നമ്പർ 365/19 പെയിന്റർ എൻസിഎ പട്ടികജാതി തസ്തികയിലേക്ക്  സെപ്തംബർ 29 ന് പിഎസ്‌സി ആസ്ഥാന ഓഫീസിലും മറ്റു ജില്ലകളിലുള്ളവർക്ക് അതാത് ജില്ലാ/മേഖലാ പിഎസ്‌സി ഓഫീസുകളിൽ   29 നകവും  പ്രമാണപരിശോധന നടത്തും. ഫോൺ: 0471 2546440.   ഒഎംആർ പരീക്ഷ പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ കാറ്റഗറി നമ്പർ 139/20 ഫിംഗർ പ്രിന്റർ സെർച്ചർ തസ്തികയിലേക്ക് ഒക്ടോബർ ഒന്നിന്‌  രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.   അപേക്ഷിക്കാനുള്ള  അവസാന തീയതി നീട്ടി 2021 ആഗസ്‌ത്‌ 16 ലെ അസാധാരണ ഗസറ്റില്‍ സെപ്തംബര്‍ 22 അവസാന തീയതിയായി പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പര്‍ 287/2021 മുതല്‍ 341/2021 വരെ വിജ്ഞാപനങ്ങള്‍ പ്രകാരം  അപേക്ഷിക്കാൻ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കമീഷന് ബോധ്യപ്പെട്ടു.  ഇതിനാൽ അപേക്ഷിക്കാനുള്ള അവസാന തീയതി  29വരെ ദീര്‍ഘിപ്പിച്ചു.   പ്രമാണപരിശോധന മാറ്റി തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ കാറ്റഗറി നമ്പര്‍ 418/19 സ്റ്റാഫ് നഴ്‌സ്‌ 27 ന് നടത്ന്‍ നിശ്ചയിച്ച  പ്രമാണപരിശോധന ഒക്ടോബര്‍ 13 ലേക്ക് മാറ്റി.   എഴുത്തുപരീക്ഷ കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 290/19 അസിസ്റ്റന്റ് പ്രൊഫസര്‍ (കന്നട)  തസ്തികയിലേക്ക് ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് നാലു വരെ എഴുത്തുപരീക്ഷ നടത്തും.    വകുപ്പുതല സ്പെഷ്യല്‍ ടെസ്റ്റ് ലീഗല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ (സ്പെഷ്യല്‍ ടെസ്റ്റ്  ജൂലൈ 2020) പാര്‍ട്ട് രണ്ട് പേപ്പറിന്റെ പുന:പരീക്ഷ 28 ന് രാവിലെ 9.00 മുതല്‍ 11.30 വരെ ഒഎംആറായി നടത്തും.  പരീക്ഷാര്‍ത്ഥികള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷാദിവസം രാവിലെ ഒമ്പതിന് ആസ്ഥാന ഓഫീസിലെ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണം.   പ്രാഥമിക പരീക്ഷ: അര്‍ഹതാ പട്ടിക പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഉള്‍പ്പെട്ട 192 കാറ്റഗറിയിലുള്ള തസ്തികകളുടെ അര്‍ഹതാപട്ടിക കേരള പിഎസ്‌സി പ്രസിദ്ധീകരിക്കാൻ തുടങ്ങി. സംസ്ഥാന തസ്തികകളുടെ പട്ടിക  പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് തസ്തികയുടെയും സെക്രട്ടറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ് തസ്തികയുടെയും അര്‍ഹതാപട്ടികയും പ്രസിദ്ധീകരിച്ചു. ജില്ലാതല  ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉൾപ്പെടെ മറ്റ് തസ്തികകളുടെ പട്ടികകളും  പ്രസിദ്ധീകരിക്കും. വിശദാംശം  വെബ്സൈറ്റില്‍.    നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകള്‍ എഴുതാന്‍ അര്‍ഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും പട്ടികയിലുള്‍പ്പെടുത്തും. സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉള്‍പ്പെടുത്തും.  ഭിന്നശേഷിക്കാരുള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരായവരെ അപേക്ഷിക്കുന്ന സമയത്ത് അവര്‍ സ്വയം അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തിമ പരീക്ഷക്ക്‌ ശേഷം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി നടത്തുന്ന പ്രമാണപരിശോധനയില്‍ അവകാശവാദം തെറ്റെന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാരെ തെരഞ്ഞെടുപ്പില്‍നിന്നും ഒഴിവാക്കും. 192 കാറ്റഗറികളില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്, ജൂലായ് മാസങ്ങളില്‍ അഞ്ച്‌ ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ 15 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയെഴുതിയത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടന്നതിനാല്‍ മാര്‍ക്ക് സമീകരണം നടത്തിയായിരുന്നു മൂല്യനിര്‍ണയം . ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്ന സമാന യോഗ്യതയുളള തസ്തികകളിലേക്ക് ആദ്യഘട്ടത്തില്‍ പ്രാഥമിക പരീക്ഷയും തുടര്‍ന്ന് ഓരോ തസ്തികയ്ക്കും ജോലി സ്വഭാവമനുസരിച്ച്  പ്രത്യേക അന്തിമപരീക്ഷയുമെന്ന  ആവശ്യമാണ്  പരീക്ഷാ പരിഷ്കരണത്തിലൂടെ   പ്രാവര്‍ത്തികമാക്കുന്നത്. കോവിഡ് സാഹചര്യത്തിലും ഓഫീസ് പ്രവര്‍ത്തിച്ചാണ്‌ സമയബന്ധിതമായി അര്‍ഹതാപട്ടിക തയ്യാറാക്കിയത്‌. പ്രാഥമിക പരീക്ഷയില്‍ അര്‍ഹത നേടിയവര്‍ അതത് കാറ്റഗറി അനുസരിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന അന്തിമപരീക്ഷ എഴുതണം.  ജോലി സ്വഭാവമനുസരിച്ച് 11 വിഭാഗങ്ങളായി തിരിച്ച പരീക്ഷകളുടെ തീയതികളും വിശദമായ സിലബസും  പ്രസിദ്ധീകരിച്ചു. Read on deshabhimani.com

Related News