തമിഴ്‌നാട്‌ 
മർക്കന്റൈൽ 
ബാങ്കിൽ



തമിഴ്‌നാട്‌ മർക്കന്റൈൽ ബാങ്കിൽ  അഗ്രികൾച്ചറൽ ഓഫീസർ സ്‌കെയിൽ (ഒന്ന്‌), ലോ ഓഫീസർ സ്‌കെയിൽ (ഒന്ന്‌),  മാർക്കറ്റിങ്‌ ഓഫീസർ(സ്‌കെയിൽ ഒന്ന്‌)  ഒഴിവുണ്ട്‌.   അഗ്രികൾച്ചറൽ ഓഫീസർ യോഗ്യത  50 ശതമാനം മാർക്കോടെ കൃഷിയിൽ സ്‌പെഷ്യലൈസേഷനുള്ള ബിരുദം  ഉയർന്ന പ്രായം 30. ബന്ധപ്പെട്ട വിഭാഗത്തിൽ മൂന്ന്‌ വർഷത്തെ പരിചയം.  ലോ ഓഫീസർ   നിയമത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം.സിവിൽ/ ഡിആർടി കേസുകളിൽ കുറഞ്ഞത്‌ നാല്‌ വർഷത്തെ പ്രവർത്തന പരിചയം. ബാങ്കിലോ മറ്റു ധനകാര്യസ്ഥാപനങ്ങളിലോ  നിയമ ഡിപ്പാർട്‌മെന്റിൽ ഓഫീസർ തസ്‌തികയിൽ കുറഞ്ഞത്‌ രണ്ട്‌ വർഷത്തെ   പരിചയമുള്ളവർക്ക്‌ മുൻഗണന.  ഉയർന്ന പ്രായം 35.  മാർക്കറ്റിങ്‌ ഓഫീസർ യോഗ്യത ഒന്നാം ക്ലാസ്സോടെയുള്ള ആർട്‌സ്‌/കൊമേഴ്‌സ്‌/ബിരുദധാരികൾക്കും മാർക്കറ്റിങ്‌/ഫിനാൻസ്‌ വിഷയത്തിൽ ഒന്നാം ക്ലാസ്സോടെയുള്ള ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം ഉയർന്ന പ്രായം 35.  2021 ആഗസ്‌ത്‌ 31നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  ഓൺലൈൻ ഇ ആപ്ലിക്കേഷൻ നൽകേണ്ട അവസാന തീയതി  ഒക്ടോബർ മൂന്ന്‌. വിശദവിവരത്തിന്‌ https://www.tmbnet.in/tmb_careers/ Read on deshabhimani.com

Related News